...

SponsoredTweets referral badge

Saturday, June 5, 2010

റിബലുകള് ഉണ്ടാവുന്നത്......

ഞാന്‍ ഒരു റിബല്‍ ആണ് എന്ന് പറയുമ്പോള്‍ മിക്കപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ചോദ്യം ആണിത്. എന്തിന്വേണ്ടി റിബല്‍ ആകണം എന്ന്, പ്രത്യേകിച്ച് അപകടാവസ്തയിലേക്ക് നീങ്ങുന്ന ലോകത്തിന്റെ ദുസ്ഥിതിമുന്നില്‍ കണ്ടു പോരുതാനിറങ്ങിയ ഒരു കൂട്ടം യുവതീ-യുവാക്കളെ ഒരുമിച്ചു കൂട്ടി, നാളേക്ക് വേണ്ടിയീ ഭൂമിയെകാക്കുന്ന ശക്തിയുടെ സൃഷ്ടിയുടെ നവ യൗവനത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന, എന്നെ ഞാനാക്കിയചങ്ങതിമാര്‍ക്കിടയില്‍നിന്നു ഇങ്ങനെ... "ഞാന്‍ ഒരു റിബല്‍ ആണ്" എന്ന് പറയേണ്ടി വരുമ്പോള്‍, പലപ്പോഴുംഞാന്‍ ചിന്തിച്ചിട്ടുണ്ട്...., അപ്പോഴൊക്കെ എനിക്ക് ശക്തി പകര്‍ന്നത്, ഞാനും ഒരു റിബല്‍ ആണ് എന്ന് പറയുന്നഎന്റെ ചില ചങ്ങാതിമാരാണ്. വിപ്ലവത്തിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയവരുടെ ഇടയില്‍ നിന്നുംപ്രതിവിപ്ലവത്തിന്റെ ആരവം ഉയര്‍ന്നു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍പ്രതിവിപ്ലവത്തിന്റെ ശബ്ദത്തിനു ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി രണ്ടു വയസ്സ് തികഞ്ഞു. പിറന്നു രണ്ടുവയസ്സ് ആവുമ്പോഴേക്ക് പതുക്കെ പിച്ച പിച്ച നടക്കുന്ന മനുഷ്യ കുഞ്ഞയാണോ അതോ പിറന്നു വീണ ഉടനെ തന്നെതുള്ളികളിക്കുന്ന പശുകിടവയിട്ടണോ പ്രതിവിപ്ലവം ( റിബലിസം ) വളര്‍ന്നത്‌ എന്ന് തീര്‍ച്ചയില്ല. എങ്കിലുംറിബലിസത്തിനു രണ്ടു വയസ്സ് തികഞ്ഞിരിക്കുന്നു.

അങ്ങനെ ഞാനും ഒരു റിബല്‍ ആയി.


എപ്പോള്‍ മുതലാണ് ഞാനും ഒരു റിബല്‍ ആയി ചിന്തിച്ചു തുടങ്ങിയത് ? അറിയില്ല. ഞാനും എന്റെ ചങ്ങാതികണ്ണനും പൂര്‍ണമായും വിപ്ലവാസക്തിയുള്ളവര്‍ ആയിരുന്നു. ഇടയ്ക്ക് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചുതുടങ്ങിയപ്പോഴാണ് എനിക്കെന്തോ പന്തികേടുണ്ടെന്ന് തോന്നി തുടങ്ങിയത്. പലരും പലതിനും കുറ്റപ്പെടുത്തുന്നു,അടുത്ത ചങ്ങാതിമാര്‍ പോലും മുഖം തിരിച്ചു കടന്നു പോകുന്നു, അങ്ങനെ പലതും... ഒടുവില്‍ ഞാന്‍ എന്റെസംശയം കണ്ണനോട് പറഞ്ഞു. പക്ഷെ അവനും എന്നില്‍ ഒരു കുഴപ്പവും കണ്ടുപിടിക്കാനായില്ല. അപ്പൊ എനിക്ക്തോന്നിയതായിരിക്കും എന്നാശ്വസിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റൊരു പ്രശ്നം വന്നുപെട്ടു. അവനും കുറച്ചുനാളായി എന്റേത് പോലുള്ള ഒരവസ്ഥയിലാണ്. ഒടുവില്‍ ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി ഞങ്ങള്‍ രണ്ടുപേരുംകുഴപ്പക്കാരാണ്. ഞങ്ങള്‍ ചങ്ങതിമാര്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നു, ഞങ്ങള്‍ പെണ്‍ചങ്ങതിമാരോട്അപമര്യാദയായി പെരുമാറുന്നു, ഞങ്ങള്‍ പ്രസ്ഥാനത്തെ നശിപ്പിക്കുന്നു.



ചങ്ങാതിമാരില്‍ ഞങ്ങളെ കൂടുതല്‍ മനസ്സിലാക്കിയിരുന്ന ഉണ്ണിയേയും പ്രശാന്തിനേയും പരിചയപ്പെടുന്നത്‌ വരെഞങ്ങളുടെ മനസ്സിലും ഞങ്ങള്‍ വലിയ കുഴപ്പക്കരായിരുന്നു. എവിടെയാണ് ഞങ്ങള്‍ക്ക് പിഴച്ചതെന്നു ഒരന്വേഷണംനടത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് രണ്ടു ചങ്ങതിമാരോടുമുണ്ടായ ഒരാത്മബന്ധമാണ്. കാരണംചങ്ങതിമാര്‍ക്കിടയില്‍ അവരും ഞങ്ങളെപ്പോലെ കുഴപ്പക്കരായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ നാലും ഒന്നായി.പതുക്കെ ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു തുടങ്ങി. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തികള്‍ എല്ലാം മറ്റൊരു ചങ്ങാതിയെ മാത്രംസഹായിക്കാനുള്ള തരത്തിലായിരുന്നു. ശക്തമാക്കി അതിവിദഗ്ധമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍മാത്രമല്ല മറ്റു പല ചങ്ങാതിമാരും. ഞങ്ങളുടെ സഹായത്താല്‍ 'ടി ' ചങ്ങാതി വിപ്ലവകാരികള്‍ക്കിടയില്‍പ്രബലനായിക്കഴിഞ്ഞിരുന്നു. ഏത് ചങ്ങാതിയേയും സ്വാധീനിക്കാന്‍ കഴിവുള്ള ചിന്താശക്തിക്ക് മുന്നില്‍ഞങ്ങളുടെ ഏറ്റുപറച്ചിലുകള്‍ വെറും ഭ്രാന്തന്റെ ആക്രോശങ്ങള്‍ മാത്രമായി. അത് ഞങ്ങള്‍ വിഭാഗീയത വളര്‍ത്തുന്നുഎന്ന ആരോപണം ശക്തമാക്കി. പരസ്യ വിചാരണ നടത്തി ഞങ്ങളെ തൂക്കിലേറ്റണം എന്ന ആവശ്യങ്ങശ് വരെഉയര്ന്നു വന്നു.



ചങ്ങാതിമാര് മൊത്തം, അല്ലെങ്കില് പ്രസ്ഥാനം തന്നെയും ഇങ്ങനെ ചിന്തിച്ചുതുടങ്ങിയപ്പോ ഞങ്ങളും തിരിച്ചുചിന്തിച്ചു. അങ്ങനെ ഞങ്ങള് പ്രതിവിപ്ലവകാരികളായി. ഒരു വലിയ സമൂഹത്തിനു വേണ്ടി പൊരുതാനിറങ്ങിയഒരു കൂട്ടം ചങ്ങാതിമാര്ക്കിടയില് അവര്ക്കെതിരെ ചിന്തിച്ച്, അതേ സമൂഹത്തിനു വേണ്ടി പൊരുതാന് ഞങ്ങള്ഞങ്ങളുടേതായ ഇടം കണ്ടെത്തി. അങ്ങനെ ഞങ്ങള് 4 റിബലുകള് പിറന്നു......

കണ്ണന്, ഉണ്ണി, പ്രശാന്ത് പിന്നെ കുഞ്ചുവും.....

*************************************
-ഇത് വെറും ഒരു കഥ....... എന്നിലെ എന്നെ തിരിച്ചറിയാന് എന്നെ സഹായിച്ച ഒരു ലോകത്തുനിന്ന് പടിയിറങ്ങേണ്ടി വന്ന സാഹചര്യത്തില്........... എന്നോ മനസിന്റെ കോണിലെവിടെയോ കുറിച്ചിട്ട ഒരു വെറും കഥ.......