...

SponsoredTweets referral badge

Friday, June 4, 2010

ജൂണ്‍ 5 ലോക പരിസ്തിതി ദിനം.(ഒരു ചെറിയ തമാശ)....

നാളെ(ജൂണ്‍ 5) ലോക പരിസ്തിതി ദിനം. ഭൂമിയെ വരും തലമുറകള്‍ക്കുകൂടി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇന്നത്തെ തലമുറയിലെ യുവാക്കളെ ബോദ്ധ്യപ്പെടുത്തിയേ പറ്റൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.........
അടുത്ത 40 വര്‍ഷങ്ങള്‍കൊണ്ട് ഭൂമിയില്‍ ജനങ്ങള്‍ ഇരട്ടിയും കൃഷി പകുതിയും ആയി മാറും എന്ന സത്യത്തിലേക്കാണ് നമ്മള്‍ പതുക്കെ അടുത്തുകൊണ്ടിരിക്കുന്നത്....... അതായത് ന്നത്തെ യൌവ്വനവും കൌമാരവും ബാല്യവും ശൈശവവും എല്ലാം ഒരു വലിയ പട്ടിണിയിലേക്കാണ് വളരുന്നത്...... ഭക്ഷണത്തിനു വേണ്ടിയുള്ള യുദ്ധമോ, പട്ടിണിയോ, യുദ്ധത്തിന്റെ ഫലമായുണ്ടാവുന്ന അര്‍ബുദമോ ആയിരിക്കാം അന്നുവരെ ജീവിച്ചിരിക്കുന്ന ഭാഗ്യദോഷികളുടെ മരണകാരണം........ എന്നിട്ടും ഇന്നത്തെ ഭരണവര്‍ഗ്ഗം 100ഉം 200ഉം വര്‍ഷം മുന്നില്‍ക്കണ്ടാണ് തങ്ങള്‍ ഭരിക്കുന്നത് എന്ന് പറയുന്നു.....
കൃഷിയെ പ്രോല്‍സാഹിപ്പിക്കാത്ത, പരിസ്തിതിയെ സംരക്ഷിക്കാത്ത, ഒരു വികസനവും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ സഹായിക്കില്ല........ ഇപ്പൊള്‍, ഇനിയെങ്കിലും യുവതലമുറ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കില്‍...........
നമുക്ക് ഉറക്കെയുറക്കെ പാടാം.....

ഇനി വരുന്നൊരു തലമുറക്കു
ഇവിടെ വാസം സാദ്ധ്യമോ.......?
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും.....

കാറ്റുപൊലും വീര്‍പ്പടക്കി
കാത്തുനില്‍ക്കും നാളുകള്‍..
ഇവിടെയാണെന്‍ പിറവിയെന്നായ്
വിത്തുകള്‍ തന്‍ മന്ത്രണം....

ഇലകള്‍ മൂളിയ മര്‍മരം
കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു പോയി
ഭൂമിതന്നുടെ നിലവിളി.....
***************************************

ഉണരൂ........ പ്രതികരിക്കുന്ന ചങ്ങാതിമാരാവൂ.............

ഇനിയുമുണ്ട് തമാശകള്‍...

ദാ ഒരെണ്ണം....
അടുത്തത്.......
ഒന്നുകൂടെ........

3 comments:

  1. അതിരപ്പള്ളി പദ്ധതി വേണ്ടേ വേണ്ട. ത്രീഗോര്‍ജസ് ഡാം പൊളിക്കണം. who killed the electric car എന്ന documentary എല്ലാവരേയും കാണിക്കണം. copen hegan ഉച്ചകോടിക്കു പകരം പുതിയത് ഉടനേ വേണം. inconvenient truth എല്ലാവരും കാണണം.

    ReplyDelete
  2. തമാശക്ക് തമാശപറയുന്നോ?

    ReplyDelete
  3. കാലത്തിന്റെ കാവലാളുകളായി പരിസ്ഥിതിയുടെ സംരക്ഷകരായി നമുക്ക് മുന്നേറാം...സമത്വ സുന്ദരമായ ഒരു നാളെക്കായി..തുടരുക..ഇത്തരം ഇന്റര്‍നെറ്റ്‌ ഉദ്യമങ്ങള്‍.. വിപ്ലവാഭിവാദ്യങ്ങള്‍!!

    ReplyDelete